Step into an infinite world of stories
സമകാലിക ഇന്ത്യൻ ജീവിതത്തെ, പ്രത്യേകിച്ച് രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തെ , സൂക്ഷ്മതയോടെ അടയാളപ്പെടുത്തുന്ന അഞ്ച് ലഘുനോവലുകളാണ് ഐസക് ഈപ്പന്റെ 'സമതലം കടന്ന് മലകളിലേക്ക് '. നാം പോലും അറിയാതെ വർഗീയത നമ്മുടെ സമസ്ത ജീവിത മേഖലകളിലും കടന്നുകൂടുകയും, സംഘടിതമായ മനുഷ്യവിരുദ്ധതയിലൂടെ ചരിത്രപരമായ ശാന്തതയിൽ ജീവിച്ചിരുന്ന ഒരു സമൂഹത്തെ പതുക്കെ തീവ്ര മത ബോധങ്ങളിലേക്കും, അതിലൂടെ അരാജകത്വത്തിലേക്കും കൊണ്ടെത്തിക്കുകയും ചെയ്യുന്നു എന്ന് ഈ നോവലെറ്റുകൾ പറയുന്നു. 'നഗരത്തിലെ കോമാളി'യിൽ, കോർപ്പറേറ്റ് ഭരണകൂട ചങ്ങാത്തത്തിൽ കോമാളിയാക്കപ്പെടുന്ന പൗരനെ അവതരിപ്പിക്കുന്നു. 'ലിഫ്റ്റിൽ നാം അറിയാതെ' നോവലെറ്റിൽ കൈയ്യിൽ നിന്ന് വഴുതിപ്പോകുന്ന ജീവിതം ചർച്ച ചെയ്യുന്നു. പൗരത്വ രജിസ്റ്ററി ൽ പേരില്ലാത്തതിന്റെ പേരിൽ ബഹിഷ്കൃതരാക്കപ്പെടുന്ന മനുഷ്യരാണ് ലിഫ്റ്റിലുള്ളത്. സൗഹൃദങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന വർഗീയത ആധുനിക നഗരങ്ങളെ എങ്ങനെ അഗ്നിയാക്കി മാറ്റുന്നു എന്നാണ് 'അഗ്നിയിൽ ഒരു നഗരം' ചർച്ച ചെയ്യുന്നത്. ഇങ്ങനെ, പല രീതിയിൽ നമ്മുടെ കാലത്തെ ഈ ചെറുനോവലുകൾ അടയാളപ്പെടുത്തുന്നുണ്ട്. ആസുരമായ കാലത്ത് ബലഹീനമായ , പുറംതോട് മാത്രമുള്ള ജനാധിപത്യത്തിന്റെ കൂടാരത്തിൽ കഴിയുന്ന നിസ്സഹായരായ ഇന്ത്യയിലെ മനുഷ്യരെക്കുറിച്ച് പറയുന്ന ശക്തമായ രാഷ്ട്രീയ കഥകളാണിവ
© 2023 Orange Media Creators (Audiobook): 9789395334396
Release date
Audiobook: 22 October 2023
English
India