Step into an infinite world of stories
5
Non-Fiction
അയാളെന്നെ വീട്ടിലേക്കു കൊണ്ടുപോയി. നല്ലൊരു ലായത്തില്‍ കയറ്റി കെട്ടി. ഭക്ഷണം തന്നു. എന്റെ ദേഹം തുടച്ചു വൃത്തിയാക്കുന്നതിനിടയില്‍ മുഖത്തേക്കു നോക്കിക്കൊണ്ടയാള്‍ പറഞ്ഞു: 'ബ്ലാക്ക് ബ്യൂട്ടിക്കുണ്ടായിരുന്നതുപോലെയുള്ള പാടാണല്ലോ നിനക്കുമുള്ളത്! അവനിപ്പോള്‍ എവിടെയായിരിക്കുമോ എന്തോ? നിനക്ക് അവന്റെ അത്രയും ഉയരവുമുണ്ട്...' അല്പസമയത്തിനുള്ളില് അയാളെന്റെ കഴുത്ത് തുടയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ്, മുന്‍പ് മുറിവുണ്ടായ ആ ഭാഗത്ത് അവശേഷിച്ചിരിക്കുന്ന ആ തടിപ്പ് അയാളുടെ ശ്രദ്ധയില്‍ പെട്ടത്. അയാളൊന്നു നടുങ്ങി. പിന്നെ എന്നെ ആകമാനം ശ്രദ്ധിച്ചു നിരീക്ഷിച്ചുകൊണ്ട് തന്നോടുതന്നെ സംസാരിക്കാനാരംഭിച്ചു. 'നെറ്റിയില്‍ വെളുത്ത പൊട്ട്, ഒരു കാലിനു വെളുപ്പു നിറം! നീ ബ്ലാക്ക് ബ്യൂട്ടി തന്നെ! ഓ ദൈവമേ! അറിവില്ലായ്മകൊണ്ട് ഞാന്‍ ഒരിക്കല്‍ അസുഖം വരുത്തിയ ബ്ലാക്ക് ബ്യൂട്ടി!' അത്യധികമായ സന്തോഷത്തോടെ അയാളെന്റെ ദേഹത്ത് തഴുകാന്‍ തുടങ്ങി. അത് ജോ ഗ്രീനാണെന്നു മനസ്സിലായപ്പോള്‍ എനിക്കും സന്തോഷമായി. മിസ്സ് എല്ലനും ലവിനിയായും എന്റെ പുറത്തു സവാരി ചെയ്തു തൃപ്തരായി. എന്റെ നടപ്പിന്റെ രീതി അവര്‍ക്കിഷ്ടമായി. ഒരിക്കലുമെന്നെ വില്ക്കുകയില്ലെന്നാണവര് പറയുന്നത്. അങ്ങനെ എന്റെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും അവസാനിച്ചിരിക്കുന്നു. നല്ല ഭക്ഷണവും തീരെ ലഘുവായ ജോലിയും സ്നേഹലാളനകളുമായി ഞാനിവിടെ സന്തോഷത്തോടെ ജീവിക്കുന്നു. ഇവിടത്തെ പുല്‍ത്തകിടിയില്‍ മേയുമ്പോള്‍ ബിര്ട്ട്വിക്ക് പാര്‍ക്കില്‍ കൂട്ടുകാരോടൊപ്പം തുള്ളിച്ചാടി നടന്നിരുന്ന ആ കാലം വീണ്ടുമെന്റെ മനസ്സിലുണരുകയാണ്.
© 2022 DCB (Audiobook): 9789354827037
Release date
Audiobook: 18 July 2022
English
India