Step into an infinite world of stories
3.8
Non-Fiction
പുരുഷകേന്ദ്രിതമായ പ്രഭുത്വം അതിന്റെ എല്ലാവിധ പ്രതിലോമ സ്വഭാവത്തോടുംകൂടി ആധിപത്യമുറപ്പിച്ചിരു ഒരു സമുദായത്തില്‍ നിരാലംബയായ ഒരു സ്ത്രീ സ്വന്തം ശരീരം ആയുധമാക്കിക്കൊണ്ടു നടത്തിയ ഒരു കലാപത്തിന്റെ ചരിത്രകഥയാണിത്. പതിന്നാലു നൂറ്റാണ്ടോളം പിറകിലേക്കു നീണ്ടുകിടക്കുന്ന അതിസങ്കീര്‍ണ്ണമായ ഒരാധിപത്യവ്യവസ്ഥയെയാണ് താത്രിക്കുട്ടി ഒറ്റയ്ക്കു നേരിട്ടത്. ചന്ദ്രോത്സവത്തിന്റെ പേരില്‍ വേശ്യാരാധനയും കാമപൂജയും നടത്തുകയും സ്വന്തം സ്ത്രീകള്‍ അബദ്ധത്തിലെങ്ങാനും പരപുരുഷനെ കണ്ടുപോയാല്പോലും അവരെ പടിയടച്ചു പിണ്ഡം വയ്ക്കുകയും ചെയ്തുപോന്ന സവര്‍ണ്ണപുരുഷന്റെ കപട സദാചാര നിയമവ്യവസ്ഥയോടായിരുന്നു അവളുടെ കലാപം. പ്രാക്തനമായ ആ നിയമശൃംഖലയ്ക്കുള്ളില് കടന്ന് അതിന്റെതന്നെ അധികാരികളെ കുറ്റവാളികളാക്കാനും താത്രിക്കു കഴിഞ്ഞു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ മലയാളമനസ്സിന്റെ കലാപത്തിലും കലയിലും കാമത്തിലും കത്തിനില്‍ക്കുന്ന കാമനയായിത്തീര്ന്നു കുറിയേടത്തു താത്രി. പറഞ്ഞും കേട്ടും വിസ്തരിച്ചും കാലത്തോളം വലുതായിപ്പോയ പെണ്ണിതിഹാസം. നോവല്‍. അവതാരിക: ആലങ്കോട് ലീലാകൃഷ്ണന്
© 2022 DCB (Audiobook): 9789354825798
Release date
Audiobook: 25 September 2022
English
India