Step into an infinite world of stories
ഒരു കാലത്ത് പ്രബലമായിരുന്ന നായർ സമുദായത്തിന്റെ പടിപടിയായിട്ടുണ്ടായ അധഃപതനവും താഴെ നിന്നിരുന്ന സമുദായങ്ങളുടെ ഉദ്ഗതിയും ഉണ്ടായ ഒരു കാലഘട്ടമാണ് നോവലിലേത്. നായർ തറവാടുകളിലെ കാരണവന്മാരുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതവും കുടിയുമാണ് അധഃപതനത്തിന് കാരണം. അങ്ങിനെ എല്ലാം നശിച്ച ഒരു തറവാട്ടിലെ അവസാനത്തെ കണ്ണിയായ ഒരു പെൺകുട്ടിയ്ക്കാകട്ടെ പാരമ്പര്യത്തെയും തലമുറകളായി ആദരിച്ചുവന്ന പല വിശ്വാസങ്ങളേയും ധിക്കരിക്കേണ്ടിവരുന്നു. ധീരമായ മനസ്സോടെ അവൾ അതു ചെയ്യുമ്പോൾ തറവാട്ടിന്റെ ഇരുണ്ട ഉൾഭാഗങ്ങളിൽനിന്ന് ചീഞ്ഞുതുടങ്ങിയ ഒരു വ്യവസ്ഥിതി മാറ്റത്തിന്റെ വെളിച്ചത്തിന് ഇടം നല്കി ഒഴിഞ്ഞു പോകുകയാണ്. ആധുനിക പദാവലിയുടെ ചുവടുവച്ച് ഇതൊരു ദളിതന്റെ കഥ കൂടിയാണെന്നു പറയാം. എന്റെ കഥാപാത്രം ഒരു പുലയനാണ്. പക്ഷേ അയാൾ അതിൽ ഊറ്റം കൊള്ളുകയോ അതൊരു അവശനിലയായി കണക്കാക്കി അതിൽ പരിതപിക്കുകയോ ചെയ്യുന്നില്ല. താൻ നിൽക്കുന്നിടത്തുനിന്ന് ഉയരാനായി അവൻ ശ്രമിക്കുന്നുണ്ട്, അദ്ധ്വാനിക്കുന്നുണ്ട്.
Release date
Audiobook: 1 December 2024
English
India