Step into an infinite world of stories
ഡിജിറ്റൽ നാഗവല്ലിമാർ എന്ന ഈ പുസ്തകം ഒരേ സമയം തന്നെ ഒരു മനഃശാസ്ത്ര ഗ്രന്ഥവും അനുഭവ ഗ്രന്ഥവുമാണ്.ഒന്ന് രണ്ടു കേസുകൾ ഇതിൽ വിവരിക്കുന്നുണ്ടെങ്കിലും ഇതൊരു മനഃശാസ്ത്ര കേസ് ഡയറിയല്ല.ഇതിലെ ഓരോ അധ്യായത്തിലും ലേഖകൻ നേരിട്ട് അറിഞ്ഞതോ ,കണ്ടതോ അനുഭവിച്ചതായോ ഉള്ള അനുഭവങ്ങളാണ് ഉള്ളത്.കൂടുതൽ സംഭവങ്ങളും വിദേശ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളാണ്. ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളെ അക്കാദമികതയുടെയും മാനവികതയുടെയും അടിസ്ഥാനത്തിൽ നോക്കി കാണുവാൻ ഉള്ളയൊരു ശ്രമമാണ് ഇത് . ഇതിലെ കേസുകളിലും അനുഭവങ്ങളിലും പറഞ്ഞിരിക്കുന്ന എല്ലാ പേരുകളും സ്ഥലങ്ങളും ശരിയായിട്ടുള്ളതല്ല.പക്ഷെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയായ പേരുകളോടെ തന്നെ ഇതിൽ രേഖപെടുത്തിയിട്ടുണ്ട്.ആരുടേയും സ്വകാര്യത നഷ്ട്ടപെടാതെയിരിക്കുവാനും ആരുടെയും വികാരങ്ങളെയും ഹനിക്കാതെയിരിക്കുവാനും ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇതിൽ ചരിത്രമുണ്ട്, ശാസ്ത്രമുണ്ട്, മനശാസ്ത്രം ഉണ്ട് ,തീവ്ര അനുഭവങ്ങളുണ്ട്,അതി വൈകാരികതയും ഉണ്ട്.
© 2022 Storyside IN (Audiobook): 9789356047525
Release date
Audiobook: 15 November 2022
English
India