Step into an infinite world of stories
ആ നാട്ടിലെ ഏറ്റവും മനോഹരമായ ശില്പ സൗന്ദര്യം ആണ് ഹിമ്മൽ വില്ല. എന്നാൽ ഇവിടെ ഒന്നിനുപുറകെ ഒന്നായി അനേകം ദുരൂഹമരണങ്ങൾ നടക്കുന്നു. മന്ത്രവാദവും വെഞ്ചരിപ്പും എല്ലാം കഴിഞ്ഞിട്ടും വിട്ടുമാറാത്ത ദുരൂഹ സംഭവങ്ങൾ . ഒടുവിൽ പത്രങ്ങളിൽ ഇങ്ങനെ ഒരു വാർത്ത പ്രത്യക്ഷപ്പെടുന്നു. ഹിമ്മൽ വില്ലയിൽ 24 മണിക്കൂർ കഴിയുന്നവർക്ക് 500000 രൂപ ഇനാം.
ഈ വെല്ലുവിളി ഏറ്റെടുത്തത് കുറച്ചു യുക്തിവാദികളും ശാസ്ത്ര പ്രചാരകരും മാത്രമാണ്. അവർ ആ മഹാസൗധത്തിലേയ്ക്ക് ധൈര്യപൂർവം നടന്നുകയറി. പക്ഷെ ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ അവർ മുറി വിട്ടിറങ്ങി. അതിൽ പലരും താമസിക്കാതെ രോഗബാധിതരായി. പലരുടെയും സ്വബോധം നശിച്ചു. ചിലർ പ്രേതത്തെ കാണുകയും ചെയ്തു.
പിറ്റേ ദിവസത്തെ പത്രങ്ങളിൽ ഇങ്ങനെ എഴുതി. കാതറിൻ അഷ്ലിയുടെയും വില്യം സായിപ്പിന്റെയും ആത്മാക്കൾ ഹിമ്മൽ വില്ലയിൽ ഇപ്പോഴും തങ്ങുന്നു.
ഹിമ്മൽ വില്ലയിൽ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്ന അകിര എന്ന പെൺകുട്ടിയുടെ കഥ . ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന് ജനിച്ച സുന്ദരിയായ ബിരുദാനന്തര ബിരുദധാരിയായ ഈ പെൺകുട്ടി അനുഭവിക്കേണ്ടിവന്ന വിചിത്രമായ സംഭവങ്ങളുടെ കഥ .ഒരു വെറും വീട്ടുവേലക്കാരിയായിയും പിന്നീട് ഒരു കന്യാസ്ത്രീ ആയും മാറേണ്ടി വരുന്ന അകിരയുടെ കഥ. സഭയുടെ ദുഷ് ചെയ്തികൾക്കും നീരാളിപ്പിടിത്തങ്ങൾക്കും മുന്നിൽ പതറാതെ നിന്ന് പോരാടിയ ഒരു യുവതിയുടെ കഥ. ഒടുവിൽ തന്റെ സഹപ്രവർത്തകയായ അതിസുന്ദരിയായ കന്യാസ്ത്രീയുടെ മരണം രഹസ്യം അവൾ ലോകത്തിനു മുമ്പിൽ അനാവരണം ചെയ്യുന്നു
© 2022 Storyside IN (Audiobook): 9789356047464
Release date
Audiobook: 19 November 2022
English
India