Step into an infinite world of stories
4.1
Short stories
മനുഷ്യാവസ്ഥയുടെ അകവും പുറവും തെളിച്ചമുള്ള ആഴത്തോ ടെ പ്രത്യക്ഷപ്പെടുന്ന കഥകളാണ് വീനസ് ഫളെ ട്രാപ്.കഥക ളിൽ കടന്നുവരുന്ന വിഷയങ്ങൾ, ആഖ്യാനരൂപങ്ങൾ, ഭാഷയു ടെ ജൈവികത, ബന്ധങ്ങളിലെ അടുപ്പവും അകൽച്ചയും സങ്കീർണ്ണതകളും സന്മനസ്സും ഇത്ര വൈവിധ്യത്തോടെ പകർ ന്നു വയ്ക്കുന്ന കഥകൾ ചുരുക്കം, പല കഥകളിലും കടന്നുവരുന്ന ആശുപ്രതിമണങ്ങൾ മലയാളത്തിൽ നല്ല ക്ലിനിക്കൽലിറ്ററേച്ചർ ഒരുക്കുന്നതിനൊപ്പം ജീവിതത്തിന്റെ ദാർശനി കതയെയും സ്കാൻ ചെയ്യുന്നുണ്ട്. പരോസ്മിയ, വെന്റിലേറ്റർ, തുടങ്ങി പല കഥകളിലും സറ്റയറിന്റെ മൂർച്ചയോടെ സൂക്ഷ്മ ആഷ്ടീയം മണക്കും, സുതാര്യമായിരിക്കുമ്പോൾത്തന്നെ കഥ യിൽ മനുഷ്യജീവിതം നേരിടുന്ന വലിയ കലക്കങ്ങളെ എങ്ങനെ ആഖ്യാനം ചെയ്യാം എന്ന് മനോജ് കാട്ടിത്തരുന്നു. ഓരോ കഥ യും മനുഷ്യഭാവങ്ങളുടെ ഓരോ അപരിചിത ലോകങ്ങളാണ് വായനക്കാരനുമുന്നിൽ തുറന്നിടുന്നത്. കൊൽക്കത്തെ കൈരളീ സമാജത്തിന്റെ തുഞ്ചൻ സ്മാരക പുരസ്കാരം നേടിയ പുസ്ത കം, തകഴി പുരസ്കാരം നേടിയ പരോസ്മിയ അടക്കം പത്തു കഥകൾ അടങ്ങുന്ന സമാഹാരം.
Release date
Audiobook: 15 December 2021
English
India