Step into an infinite world of stories
ഇതിലെ നോവലെറ്റുകള്‍; ഒരു കഥയുടെ വിവിധ സാധ്യതകളിലേക്കാ ണിവ നീളുന്നതെന്ന് ഞാനറിയുന്നു. കാമം, മോഹം, ദുര, ലജ്ജാകരവും വന്യവുമായ നെട്ടോട്ടങ്ങള്‍, അവയ്ക്കുള്ളിലെ കാഴ്ചകള്‍. അതില്‍ തൊട്ടു നിന്ന് നമുക്കിടയിലെ പനിച്ചൂടിനെപ്പറ്റി വേവലാതിയോടെ ചില കാര്യങ്ങള്‍. ഒരേ സമ്പ്രദായങ്ങളും നിലനില്പിനുള്ള കാട്ടായങ്ങളുമാണ് ഇതിലെ മനുഷ്യര്‍ക്കെ ല്ലാം. അപ്പോള്‍ സാദൃശ്യം വരിക സ്വാഭാവികം. എത്രയൊക്കെ മുമ്പോട്ടു പോകുമ്പോഴും ഒരു സ്വാഭാവിക ശൈലി, അറിയാതെ, പിന്തുടരു ന്നു്യുെന്നുതന്നെ ഞാനറിയുന്നു. തരുണയൗവനങ്ങളാല് അനുകരിക്കപ്പെടുന്നതിലെ വ്യസനം ഇടക്കാല ത്ത് എനിക്കുണ്ടായിട്ടുണ്ട്. തികച്ചും സ്വകാര്യവും അതേസമയം കര്‍ക്ക ശവും ചടുലവുമായ ഒരു കുതിച്ചുചാട്ടം കഥയില്‍ കാത്തിരിക്കാന്‍ തുടങ്ങിയി ട്ടുമുണ്ട് ഞാന്‍. ഒപ്പം ഉപാധികള്‍ ഒന്നും വെക്കാതെ കലയെ സമീപിക്കേണ്ട സമയമാണിതെന്നുമറിയുന്നു.
© 2023 Storyside IN (Audiobook): 9789354820595
Release date
Audiobook: 1 February 2023
English
India