Step into an infinite world of stories
മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ ‘നിശബ്ദസ ഞ്ചാരങ്ങള്’; ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ചവരാണ് മലയാളിനഴ്സുമാർ. ലോകത്തിന്റെ എല്ലാ ഭാഗത്തും അവരുടെ നിശബ്ദ സാന്നിദ്ധ്യമുണ്ട്. അവരാണ് കേരളത്തിലെ വലിയൊരു ജനതയെ പട്ടിണിയിൽ നിന്നും കുടിയേറ്റത്തിൽ നിന്നും രക്ഷിച്ചത്. ഇന്നത്തെപ്പോലെ സൗകര്യങ്ങൾ എളുപ്പം ലഭിക്കാത്ത കാലത്ത് യാത്ര ആരംഭിച്ച നഴ്സിന്റെയും അവരുടെ പിന്തലമുറയുടെയും ലോകജീവിതമാണ് നോവലിലൂടെ ബെന്യാമിന് ആവിഷ്കരിക്കുന്നത്. മധ്യ തിരുവിതാംകൂറിൽ നിന്ന് ഇന്നും തുടരുന്ന നഴ്സുമാരുടെ പലായനങ്ങളുടെ രേഖപ്പെടുത്താത്ത ചരിത്രത്തെ ബെന്യാമിൻ ഈ നോവലിൽ അടയാളപ്പെടുത്തുന്നു.
© 2021 Storyside DC IN (Audiobook): 9789354321436
Release date
Audiobook: 4 June 2021
English
India