Step into an infinite world of stories
5
Non-Fiction
സൃഷ്ടികർമ്മം എന്നത് സ്ത്രീയ്ക്ക് പ്രസവം മാത്രമായി നിർവ്വചിച്ചിരിക്കുന്നു നമ്മുടെ സാമൂഹികക്രമം. ഭാര്യയും മകളും പെങ്ങളും അമ്മയുമല്ലാത്തൊരുവളെ കണ്ടെത്തേണ്ടതുണ്ട് പെണ്ണിന്. കല, സാഹിത്യം, ശാസ്ത്രം തുടങ്ങി സർഗ്ഗാത്മക മേഖലയിൽ വ്യവഹരിക്കാൻ അവൾക്കും സാധിക്കണം. അറിവിൻ്റെ ആകാശത്തിലേക്ക് അവൾക്കും പറക്കണം.
സ്ത്രീകൾക്ക് വേണ്ടി ചില ചോദ്യങ്ങൾക്കുള്ള ഉത്തരം തേടലാണ് മൈന ഉമൈബാന്റെ 'ജ്ഞാനപ്പറവ പെണ്ണാകുമ്പോൾ' എന്ന ഈ പുസ്തകം. നൊസ്റ്റാൾജിയയുടെ വലിയൊരു ലോകം ഇതിൽ കണ്ടേക്കാം. അതിനപ്പുറം അറിവിൻ്റെ ആകാശത്തേക്ക് പറക്കാൻ കൊതിക്കുന്ന പെണ്ണിൻ്റെ ലോകമുണ്ട്. അവളെ തളയ്ക്കുന്ന ചങ്ങലക്കണ്ണി പൊട്ടിക്കാനുള്ള ശ്രമമുണ്ട്. അവളുടെ അടിസ്ഥാന ആവശ്യങ്ങളുണ്ട്. തീക്ഷ്ണ വിചാര വികാരങ്ങളുണ്ട്. പ്രകൃതിയിലേക്കും പരിസ്ഥിതിയിലേക്കുള്ള സൂക്ഷ്മ നോട്ടമുണ്ട് , ഈ പുസ്തകത്തിൽ .
© 2023 Orange Media Creators (Audiobook): 9789395334624
Release date
Audiobook: 15 November 2023
Tags
English
India