Thakkijja Jayachandran Mokeri
Step into an infinite world of stories
4.5
Biographies
വ്യാപാര യാത്രകളെ നഗര സംസ്കാരങ്ങളിലൂടെയും അതിന്റെ ആഹാര വൈവിധ്യങ്ങളിലൂടെയുമുള്ള തീർത്ഥയാത്രയാക്കി മാറ്റുന്ന എഴുത്താണ് അഭയന്റേത്. സിലോണിലെ പഞ്ച നക്ഷത്ര ഹോട്ടലിലെ ഡോർമാനായ കെ.സി.കുട്ടനെപ്പോലെയുള്ള മനുഷ്യരെ കണ്ടെത്താനും അറിയാനുമുള്ള ശ്രമങ്ങൾ ഈ യാത്രാ ലേഖനങ്ങളെ ഹൃദ്യമാക്കുന്നു. ഫ്രാൻസിലെ ലൂവ്റ് മ്യൂസിയത്തേക്കുറി ച്ചെഴുതുന്ന അത്രയും ഗൗരവത്തോടെ ജർമ്മനിയിലെ ബെൻസ് മ്യൂസിയത്തിലെ കാറുകളും കടന്നു വരുന്നത് കൗതുകകരമാണ്. ബെർലിൻ തെരുവുകളിലെ ചിത്രകലയും സംഗീതവും യാത്രയെഴുത്തിനെ ഓജസ്സുറ്റതാക്കുന്നു. ഷാങ്ഹായ് നഗരവും ഇസ്താംബുളുമെല്ലാം സ്വപ്നനഗരങ്ങളായി മാറുന്ന യാത്രാവിവരണ ഗ്രന്ഥം. പി.എഫ്. മാത്യൂസ്
Release date
Audiobook: 4 July 2022
English
India