Step into an infinite world of stories
4
Personal Development
ലക്ഷ്യവും ലക്ഷ്യപ്രാപ്തിയും തമ്മില്‍ അകലം ഏറെ. അച്ചടക്കം, ചിട്ട, സമയമാനേജ്മെന്റ്, സഹകരണശീലം, വിനയപൂര്‍വ്വമായ പെരുമാറ്റം, മികച്ച ആശയ വിനിമയശൈലി, സ്ഥിരപരിശ്രമം, ആത്മവിശ്വാസം എന്നു തുടങ്ങി പലതും ഒത്തുചേരുമ്പോഴാണ് ലക്ഷ്യം നേടാന്‍ കഴിയുക. വിജയിക്കാന്‍ ആഗ്രഹിക്കുന്ന ഏവരും മനസ്സില്വയ്ക്കേണ്ട ഇക്കാര്യങ്ങളെപ്പറ്റി ലളിതമായി വിവരിക്കുന്ന ഗ്രന്ഥം. ബാല്യത്തിലും കൗമാരത്തിലും സ്വായത്തമാക്കുന്ന നല്ല ശീലങ്ങളാണ് പില്ക്കാലത്ത് വിജയത്തിന്റെ പടവുകളായി മാറുന്നത്. നിരീക്ഷണശീലവും ഇച്ഛാശക്തിയും വിട്ടുവീഴ്ചയും സ്വാഭിമാനവും എങ്ങനെ വിജയത്തിന്റെ പടവുകളായി മാറ്റാമെന്നു രസകരമായി ഈ പുസ്തകത്തില്‍ വരച്ചുകാട്ടുന്നു; കൂട്ടിന് ധാരാളം കഥകളും മഹദ്വചനങ്ങളുമുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ നാളെ എങ്ങനെ ശോഭനമാക്കാമെന്നു വ്യക്തമാക്കുന്ന ഗ്രന്ഥം. ഓരോ കുട്ടിയും ഓരോ രക്ഷിതാവും നിശ്ചയമായും ഇതു വായിച്ചിരിക്കണം.
© 2021 Storyside DC IN (Audiobook): 9789353907891
Release date
Audiobook: 18 October 2021
Tags
English
India