Step into an infinite world of stories
4.6
Personal Development
പുസ്തകത്തെക്കുറിച്ച് മോഹന്‍ലാല്‍- ''മലവെള്ളത്തില്‍ മുങ്ങിച്ചാകാന്‍ വിധിക്കപ്പെട്ടവനു മുന്നിലുള്ള കച്ചിത്തുരുമ്പാണ് ലൈഫ് ബോയ്. ജീവിതത്തെ അതിന്റെ എല്ലാ പ്രതികൂലാവസ്ഥകളും ഉള്‍ക്കൊള്ളുമ്പോള്‍ത്തന്നെ, നേര്‍ത്ത നര്‍മ്മത്തില്‍ പൊതിഞ്ഞ് സസന്തോഷം ഉള്‍ക്കൊള്ളുകയും, അതേ ചിരിയോടെ നോക്കി കണ്ട് മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കുറിപ്പുകളാണിതിലുള്ളത്. അവയില്‍ ജീവിതം നേരിടുന്ന ദശാസന്ധികളെപ്പറ്റിയുണ്ട്, സൗഹൃദങ്ങളുടെ നിറവിനെപ്പറ്റിയുണ്ട്, നവമാധ്യമകാല പ്രഹസനങ്ങളെപ്പറ്റിയുണ്ട്. മൊത്തത്തില്‍ സമകാലിക ജീവിതത്തെപ്പറ്റി അതിലളിത തത്വശാസ്ത്രമാണ് ശ്രീ.പ്രശാന്ത് ഈ ലേഖനങ്ങളിലൂടെ ആവിഷ്കരിക്കുന്നത്.'' ഔദ്യോഗിക ജീവിതത്തിലും സാമൂഹിക ജീവിതത്തിലും താന്‍ കണ്ട മനുഷ്യരേയും അവരുടെ ജീവിതങ്ങളും ഒരു സോഷ്യല്‍ സൈക്കോളജിസ്റ്റിനെപ്പോലെ നിരീക്ഷിച്ചുകൊണ്ട് കളക്ടര്‍ ബ്രോ എഴുതിയ പുസ്തകം. ചിന്തകളും പെരുമാറ്റങ്ങളും സമൂഹത്തെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്ന് ഉദാഹരണങ്ങള്‍ നിരത്തി ചൂണ്ടിക്കാണിച്ച് രസകരമായി, നര്‍മ്മത്തില്‍ ചാലിച്ച് നമുക്ക് മുന്നിലെത്തിക്കുന്നു.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789395280853
Release date
Audiobook: 11 October 2022
Tags
English
India